ചേർത്തല ഉപജില്ലാ കലോത്സവം
ലഹരി വിരുദ്ധ സെമിനാർ
മാതൃഭൂമി ദിനപത്രത്തിന്റെയും സയൻസ് ലാബിന്റെയും നേതൃത്വത്തിൽ ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു. ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ അനൂപ് വേണു അധ്യക്ഷത വഹിച്ചു.യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എ എസ്സ് ബാബു ലഹരി വിരുദ്ധ ക്യാമ്പയിനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു
സ്കൂളിൻറെ എൻ സി സി, എസ് പി സി , ജെ ആർ സി എന്നീ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ ഉദ്ഘാടനത്തിന് എത്തിച്ചേർന്നത്.
യോഗത്തിൽ മാതൃഭൂമി ആലപ്പുഴ ജില്ല യൂണിറ്റ് മാനേജർ മനീഷ് കുമാർ സ്വാഗതം പറഞ്ഞു. ക്ലാസുകൾ നയിച്ചത് ചേർത്തല പോലീസ് സ്റ്റേഷൻ ഓഫീസർ ബി വിനോദ് കുമാർ എക്സൈസ് പ്രിവന്റീവ് ഓഫീസർ എ സാബു , ആയുർവേദ മെഡിക്കൽ ഓഫീസർ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡൻറ് ഡോക്ടർ രഞ്ജിത്ത് എന്നിവർ ആയിരുന്നു.