ഔഷധക്കഞ്ഞി വിതരണം
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് നാഗസാക്കി ദിനമായ ഓഗസ്റ്റ് 9ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദിനത്തിന്റെ പ്രാധാന്യംഎന്നിവ അവതരിപ്പിച്ചു..
സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ബിന്ദു ടീച്ചർ യുദ്ധവിരുദ്ധ സന്ദേശരചനയുടെ ഉദ്ഘാടനം നടത്തി... തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ലോകത്തെ സമാധാനം ഉണ്ടാകേണ്ടതിന്റെ സന്ദേശം കുറിച്ചു.
പ്രതീക്ഷയുടെ മരം സീനിയർ അസിസ്റ്റന്റ് ബഹുമാനപ്പെട്ട ഷാജി സാർ നിറം പകർന്നു. വിദ്യാർത്ഥിനികൾ നിറവൈവിധ്യങ്ങളാൽ സുന്ദരമാക്കി. സഡാക്കോ കൊക്കുകളെ ബഹുമാനപ്പെട്ട സുരേഷ് സാർ സുനിൽ സാർ ഉയർത്തി. കുട്ടികൾ വിവിധ വർണ്ണങ്ങളിൽ ഉള്ള സഡാക്കോ കൊക്കുകൾ കൊണ്ട് സ്കൂൾ അങ്കണത്തിലെ മരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു.. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും വർക് എക്സ്പീരിയൻസ് ക്ലബ്ബുംഎല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി..