menubar

വായന കളരി 2024 - 25

ചേർത്തല:മയോളമലയാള മനോരമയും കോളിറ്റി ഫുഡ് പ്രോഡക്റ്റും സംയുക്തമായി പഠനോപകരണ വിതരണവും വായനക്കളരിയും സംഘടിപ്പിച്ചു മലയാള മനോരമ പത്രത്തിൻറെ 10 കോപ്പിയും സ്കൂളിന് നൽകി. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീനിയർ അസിസ്റ്റൻ്റ്ഷാജി മഞ്ജരി അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശശികന്നിക്കാവിൻ സ്വാഗതം ആശംസിച്ചു. ക്വാളിറ്റി ഫുഡ് പ്രോഡക്ട് മാനേജിംഗ് ഡയക്ടർ വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സർക്കുലേഷൻ മാനേജർ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ സുനിൽകുമാർ സ്റ്റാഫ് സെക്രട്ടറി സുരേഷ് ജൂബിഷ് പി.ടി.എ മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

പ്രവേശനോത്സവം 2024 2025

 
ചേർത്തല : 2024-25 അധ്യയന വർഷത്തോടനുബന്ധിച്ച് ചേർത്തല ഗവ: ഗേൾസ് എച്ച് എസ് എസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ ശ്രീ. സതീശൻ പി ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചു ചേർത്തല നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി വാർഡ് കൗൺസിലർ ശ്രീ. എ.അജി, എസ്. എം.സി.ചെയർമാൻശ്രീ.മുരുകൻ എം., പി. ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. ജിൽസി സാബു, ശ്രീ. പി ആർ ഹരിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഹരികുമാർ എൻ കെ, ഹെഡ് മാസ്റ്റർ ശ്രീ. ശശി കന്നിക്കാവിൽ, ശ്രീ. ഷാജി മഞ്ജരി ശ്രീ.സുരേഷ് എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.യാത്രക്കിടയിൽ മറന്നു വച്ച പണം യാത്രക്കാരന് തിരികെ നൽകി മാതൃകയായ ഓട്ടോ ഡ്രൈവർ ശ്രീ.ശ്രീകണ്ഠൻനായരേ ആദരിച്ചു തുടർന്ന് 2023-24 വർഷത്തിൽ എൽ എസ് എസ് സക്കോളർഷിപ് കരസ്ഥമാക്കിയ വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യദീപം പകർന്ന് നവാഗതരെ ക്ലാസ്സ്‌ മുറികളിലേക്ക് ആനയിച്ചു.

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8)

 Kerala SSLC Result 2024, Pareeksha Bhavan 10th Result @ keralaresults.nic.in

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം


ദേശാഭിമാനി അക്ഷരമറ്റം ഗേൾസിന് വിജയം

ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പ്രൈമറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടി. പ്രൈമറി വിഭാഗത്തിൽ 5 സി ക്ലാസിൽ പഠിക്കുന്ന അനുപ്രിയ വി എ , 10 സി ക്ലാസിൽ പഠിക്കുന്ന അനന്തലക്ഷ്മി കെ ബി എന്നിവരാണ് അക്ഷരം രണ്ടാംസ്ഥാനത്തെ ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. ബോയ്സ് സ്കൂളിൽ വച്ച് നടന്ന ക്വിസ് മത്സരത്തിൽ നാൽപതിനടുത്ത് കുട്ടികളുമായി മത്സരിച്ചാണ് ഈ വിജയം കരസ്ഥമാക്കിയത്.

ദേവി എ എസ്സ് വനിതാ വിഭാഗം ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ

ചേർത്തല സബ്ജില്ല ശാസ്ത്രമേള

ചേർത്തല സബ്ജില്ല ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ് ചേർത്തല ഗവൺമെൻറ് ഗേൾസ് HSS കരസ്ഥമാക്കി..🥳✌️🥳✌️

Science, maths, work experience, IT... എന്നിവയിൽ ബെസ്റ്റ് സ്കൂൾ ഓവറോൾ കരസ്ഥമാക്കി🎖️🏆🏆🏆🎖️🎖️🥇🥈🥉🏅🏅🎖️🎖️🏆🏆🏆...