menubar

സ്പേസ് ക്ലബ്ബ് ഉദ്ഘാടനം

ചേർത്തല ഗവ.ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിലെ Sincere Parenting and child education (SPACE CLUB) ന്റെ 2019 -2020 വർഷത്തെ ഉദ്ഘാടനം 3-07-2019-ാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്ക്കൂൾ ഹെഡ്മിസ്റ്ററസ്സ് സുജയ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.JRC, NCC, SPC എന്നിവയുടെ ലീഡേഴ്സും എല്ലാ ക്ലാസ്സ് ലീഡേഴ്സും, എല്ലാ ക്ലാസ്സിലേയും ക്ലാസ്സ് ടീച്ചേഴ്സുമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.പ്രശസ്ത കഥാകൃത്തായ ശ്രീ മുതുകുളം സോമനാഥ് സാറാണ് SPACE ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.സ്ക്കൂൾ ഹെഡ്മിസ്റ്ററസ്സ് അദ്ധ്യക്ഷ പ്രസംഗം നടത്തി. കുട്ടികൾക്ക് ലഭിക്കേണ്ട അവരുടെ അവകാശങ്ങളെ പറ്റി രാജു സാർ സംസാരിച്ചു. കുട്ടികൾക്ക് അവരുടേതായ അവകാശങ്ങളും ഉത്തമമായ വിദ്യാഭ്യാസവും ലഭിക്കുക എന്നതാണ് ഇത്തരം ക്ലബ്ബുകളുടെ രൂപീകരണം കൊണ്ട് സ്ക്കൂളുകൾ ലക്ഷ്യമാക്കുന്നത്. സ്ക്കൂളിലെ വിദ്യാർത്ഥിനികളായ ആദിത്യ, ഹുസൈന, ശിവ കൃഷ്ണ, ദേവിക എന്നിവർ ഈ കാലഘട്ടത്തിൽ കുട്ടികളും വൃദ്ധരായവരും നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും സംസാരിച്ചു.

ചാന്ദ്ര മനുഷ്യൻ കൗതുകമായി

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചേർത്തല ഗവ.ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ചാന്ദ്രമനുഷ്യൻ പര്യടനം വിവിധ സ്ക്കൂളുകളിലായി നടത്തി. ചേർത്തല ഗവ: ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിലും പര്യടനം നടത്തി.സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്.അഞ്ച്, ആറ് ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾക്കായാണ് പരിപാടി നടത്തിയത്.ബഹിരാകാശ യാത്രികന്റെ വേഷത്തിൽ വെള്ളിയാകുളം സ്ക്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അർജ്ജുൻ ആണ് ചാന്ദ്രമനുഷ്യനായി വന്നത്. കുട്ടികൾക്ക് ഇത് വളരെ കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു അംഗം കുട്ടികൾക്ക് ചന്ദ്രമിഷനെക്കുറിച്ച് വിവരിച്ചു കൊടുത്തു. കുട്ടികൾക്ക് ചന്ദ്ര നെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ ഈ പരിപാടിയിലൂടെ സാധിച്ചു. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ചാന്ദ്രമനുഷ്യനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകാൻ ഈ പരിപാടി സഹായിക്കുകയും ചെയ്തു.

Maths Quiz

ചേർത്തല ഗവ: ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിലെ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗത്തിനായി 25-07-2019-ാം തീയതി ഒരു ഗണിത ക്വിസ് നടത്തി.ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് നടത്തിയത്.വിവിധ ക്ലബുകളുടെ കീഴിൽ ഇങ്ങനെയുള്ള ക്വിസ്സുകൾ നടത്തുന്നതിലൂടെ കുട്ടികൾക്ക് മത്സരബുദ്ധി ഉണ്ടാകുകയും ധാരാളം അറിവുകൾ ‌ ലഭിക്കുകയും ചെയ്യുന്നു. ഒന്നാം സ്ഥാനം 7C -ൽ പഠിക്കുന്ന ഐശ്വര്യ കൃഷ്ണക്കും , രണ്ടാം സ്ഥാനം 6B-ലെ നന്ദന എം നും ,മൂന്നാം സ്ഥാനം ഗുരു ചന്ദ്രിക്കയ്ക്കും ലഭിച്ചു. കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

Chandrayan Programs

ചേർത്തല ഗവ.ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിൽ 25-07-2019-ാം തീയതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാന്ദ്രദിന ക്വിസ് നടത്തി. ഹൈസ്ക്കൂൾ യു.പി വിഭാഗത്തിനായാണ് ക്വിസ് മത്സരം നടത്തിയത്. യു.പി വിഭാഗത്തിന്റെ ആഡിറ്റോറിയത്തിൽ വച്ചും ഹൈസ്ക്കൂൾ വിഭാഗത്തിന്റെ IT ലാഭിലുമായാണ് നടത്തിയത്. ശാസ്ത്ര ക്ലബ് കൺവീനറായ പ്രിയ മൈക്കിൾ ടീച്ചറിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്.ചന്ദ്രനെക്കുറിച്ചും പല രാജ്യങ്ങൾ നിക്ഷേപിച്ച ഉപഗ്രഹങ്ങളെക്കുറിച്ചും മറ്റുമാണ് ക്വിസിൽ ചോദിച്ചത്. യു.പി വിഭാഗത്തിൽ 7B-ൽ പഠിക്കുന്ന സ്നേഹിതയ്ക്ക് ഒന്നാം സ്ഥാനവും, 6B - ലെ നന്ദന എം.ന് രണ്ടാം സ്ഥാനവും 7 B - ലെ നിള.കെ.എസ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 9B - ലെ ഗായത്രി മുരളീധരന് ഒന്നാം സ്ഥാനവും,9D - ലെ അനശ്വര .എസ്സിന് രണ്ടാം സ്ഥാനവും 8 H-ലെ പ്രാർത്ഥന സുരേഷിന് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികളെ അഭിനന്ദിക്കുകയും ചെയ്തു.

Postal Quiz Competition

തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ക്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കായി 24-07- 2019 -ാം തീയതി ഒരു ഫിലാറ്റലി ക്വിസ് കോംപറ്റീഷൻ നടത്തി. ചേർത്തല പോസ്റ്റ് ഓഫീസിൽ വച്ചാണ് നടത്തിയത്.സ്ക്കൂളുകളെ കേന്ദ്രീകരിച്ചാണ് കുട്ടികൾ വന്നത്.ഒന്നാം സ്ഥാനം ബിഷപ്പ്മൂർ വിദ്യാപീഠത്തിന് ലഭിച്ചു. രണ്ടാം സ്ഥാനം ചേർത്തല ഗവ.ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിൽ നിന്നുള്ള ഗായത്രി മുരളീധരനും അനശ്വര എസ്സിനും ലഭിച്ചു.മൂന്നാം സ്ഥാനം ഹോളി ഫാമിലി
സ്ക്കൂളിനും ലഭിച്ചു.വിജയികളായ കുട്ടി കൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി.

PTA MEETING

ചേർത്തല ഗവ: ഗേൾസ് ഹൈയർ സെക്കന്ററി സ്കൂളിലെ 10-)o ക്ലാസ്സിന്റെ PTA മീറ്റിംഗ് 24/07/2019-ാം തീയതി ഉച്ചയ്ക്ക് 2.00 മണിക്ക് സ്‌ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തി.മീറ്റിംഗിന് സ്ക്കൂൾ PTA പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്റ്ററസ്സ് സുജയ ടീച്ചർ സ്വാഗതം ആശംസിച്ചു.90 % രക്ഷകർത്താക്കളും മീറ്റിംഗിൽ പങ്കെടുത്തു.സ്ക്കൂൾ കൈവരിച്ച മികവുകളും നേട്ടങ്ങളും ഒരു presentation രൂപത്തിൽ മീറ്റിംഗിൽ അവതരിപ്പിച്ചു. PTA മീറ്റിംഗിന്റെ ഉദ്ദേശ്യത്തെ പറ്റി യു.എ.സ്റ്റാലിൻ സാർ രക്ഷകർത്താക്കളോടു വിശദീകരിച്ചു.സ്ക്കൂളിലെ ഹൈ-ടെക്ക് കണക്ക് സുരേഷ് സാർ അവതരിപ്പിച്ചു. 10-ാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള വിനോദയാത്രയുടെ പദ്ധതിയെക്കുറിച്ച് എസ്.ആർ.സുനിൽകുമാർ സാർ അവതരിപ്പിക്കുകയും ചെയ്തു.

ചാന്ദ്ര ദിന പരിപാടികൾ

ചാന്ദ്ര ദിനാചരണ തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യപരിഷത്ത്മായി സഹകരിച്  ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 25/7/19 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30യ്ക്ക് ശാസ്ത്രസാഹിത്യ പരിഷത്തി ന്റെ ചാന്ദ്രദിനക്വിസ് നടത്തി. 26/7/19 വെള്ളിയാഴ്ച 11.30യ്ക്ക് പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാന്ദ്ര മനു ഷ്യ അവതരണം. വെള്ളി യകുളം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി അർജുൻചാന്ദ്ര മനുഷ്യനായിവേഷം ധരിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തി. കുട്ടികളുടെ ചന്ദ്രനെ കുറിച്ചുള്ള സംശയങ്ങൾ സംവാദത്തിലൂടെ ദൂരീ കരിക്കുകയും കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകാൻ സഹായിക്കുകയും ചെയ്തു.