menubar

ചാന്ദ്ര മനുഷ്യൻ കൗതുകമായി

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചേർത്തല ഗവ.ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു ചാന്ദ്രമനുഷ്യൻ പര്യടനം വിവിധ സ്ക്കൂളുകളിലായി നടത്തി. ചേർത്തല ഗവ: ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂളിലും പര്യടനം നടത്തി.സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്.അഞ്ച്, ആറ് ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾക്കായാണ് പരിപാടി നടത്തിയത്.ബഹിരാകാശ യാത്രികന്റെ വേഷത്തിൽ വെള്ളിയാകുളം സ്ക്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അർജ്ജുൻ ആണ് ചാന്ദ്രമനുഷ്യനായി വന്നത്. കുട്ടികൾക്ക് ഇത് വളരെ കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു അംഗം കുട്ടികൾക്ക് ചന്ദ്രമിഷനെക്കുറിച്ച് വിവരിച്ചു കൊടുത്തു. കുട്ടികൾക്ക് ചന്ദ്ര നെക്കുറിച്ച് കൂടുതൽ അറിവ് നേടാൻ ഈ പരിപാടിയിലൂടെ സാധിച്ചു. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും ചാന്ദ്രമനുഷ്യനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകാൻ ഈ പരിപാടി സഹായിക്കുകയും ചെയ്തു.