menubar

ഔഷധക്കഞ്ഞി വിതരണം

 


ഔഷധസസ്യ കഞ്ഞി വിതരണം വാർഡ് കൗൺസിലർ എ അജി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺ ഏലിക്കുട്ടി ജോൺ ഹെഡ്മിസ്ട്രസ് ബിന്ദു എസ്, പിടിഎ പ്രസിഡണ്ട് പിറ്റി സതീശൻ, എസ്.എം.സി ചെയർമാൻ മുരുകൻ പിടിഎക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ജ്ഞാനതുറയിൽപ്പെട്ട ആളുകളും ഔഷധക്കഞ്ഞി വിതരണത്തിൽ പങ്കാളികളായി.

ഹിരോഷിമ നാഗസാക്കി ദിനം





ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് നാഗസാക്കി ദിനമായ ഓഗസ്റ്റ് 9ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദിനത്തിന്റെ പ്രാധാന്യംഎന്നിവ അവതരിപ്പിച്ചു.. 

സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ബിന്ദു ടീച്ചർ യുദ്ധവിരുദ്ധ സന്ദേശരചനയുടെ ഉദ്ഘാടനം നടത്തി...  തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ലോകത്തെ സമാധാനം ഉണ്ടാകേണ്ടതിന്റെ സന്ദേശം കുറിച്ചു.

 പ്രതീക്ഷയുടെ മരം സീനിയർ അസിസ്റ്റന്റ് ബഹുമാനപ്പെട്ട ഷാജി സാർ നിറം പകർന്നു. വിദ്യാർത്ഥിനികൾ നിറവൈവിധ്യങ്ങളാൽ സുന്ദരമാക്കി. സഡാക്കോ കൊക്കുകളെ ബഹുമാനപ്പെട്ട സുരേഷ് സാർ സുനിൽ സാർ ഉയർത്തി.  കുട്ടികൾ വിവിധ വർണ്ണങ്ങളിൽ ഉള്ള സഡാക്കോ കൊക്കുകൾ കൊണ്ട് സ്കൂൾ അങ്കണത്തിലെ മരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു.. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും വർക് എക്സ്പീരിയൻസ് ക്ലബ്ബുംഎല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി..

ബോധവൽക്കരണ ക്ലാസ്

 


അളവ് തൂക്ക സംവിധാനങ്ങളും അവയുടെ വിവിധ പ്രയോഗ സാധ്യതകളും വിവിധ അളവു രീതികളും പ്രതിപാദിക്കുന്ന ബോധവൽക്കരണ ക്ലാസ് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തി. Legal metrology വകുപ്പിൽ നിന്നും Suresh babu ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒളിമ്പിക്സ് - ദീപശിഖ പ്രയാണവും കൂട്ടയോട്ടം

 

faster,higher ,strongerഎന്നീമോട്ടായോടെ നടക്കുന്ന, ലോക രാജ്യങ്ങളുടെ സുഹൃദം ഊട്ടി ഉറപ്പിക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ ആവേശം ചേർത്തല ഗവ : ഗേൾസിലും . 

പാരീസ് ഒളിമ്പിക് 2024 പ്രചരണാർത്ഥം ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടയോട്ടവും ദീപശിഖ പ്രയാണവും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി സ്കൂളിൽ സമാപിച്ചു. ദീപശിഖ പ്രയാണത്തിന്റെ ദീപം പ്രകാശനം ചേർത്തല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ടി എസ് ജയകുമാർ നിർവ്വഹിച്ചു. കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി.റ്റി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ, പി ആർ ഹരിക്കുട്ടൻ തുടങ്ങിയ പി.ടി.എ ഭാരവാഹികളും പ്രിൻസിപ്പൽ എൻ.കെ ഹരികുമാർ ആശംസകൾ അർപ്പിച്ചു.സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ പ്രസാദ് എച്ച്.എം ബിന്ദു ടീച്ചർ അധ്യാപകരായ, ആരിഫ്, സുരേഷ് കുമാർ ,ജൂബിഷ് , സുനിൽകുമാർ, രാജേഷ് ,ഷാജി മഞ്ജരി മുതലായവർ കൂട്ടയോട്ടത്തിന് നേതൃത്വം വഹിച്ചു. ചേർത്തല പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അകമ്പടിയോടെയായിരുന്നു നഗരം ചുറ്റിയുള്ള ഒളിമ്പിക്സ് പ്രചാരണ കൂട്ടയോട്ടം നടന്നത്.