menubar

സ്നേഹപൂർവ്വം സ്കോളർഷിപ്പ് പദ്ധതി


കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 25 മുതൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. ഒക്‌ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.socialsecuritymission.gov.in ലും 1800-120-1001 ടോൾഫ്രീ നമ്പരിലും ലഭിക്കും.
   മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളില്‍ 22,375/- രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000/-രൂപയുംവരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി/ പ്രൊഫഷണല്‍ ക്ലാസ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ക് ചുവടെ പറയുന്നനിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിക്കുന്നു.5 വയസ്സിനുതാഴെ ഉള്ള കുട്ടികൾക്കും, 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്കും പ്രതിമാസം 300/-രൂപ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക്  പ്രാതിമാസം 500/- രൂപ 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/- രൂപ .  ഡിഗ്രി/  പ്രൊഫഷണല്‍ കോഴ്സുകള്‍  പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000/-  രൂപ

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍


നിലവിലുള്ള രക്ഷാ കര്‍ത്താവിന്‍റെയും കുട്ടിയുടെയും പേരില്‍  നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ്ബുക്കിന്‍റെ പകര്‍പ്പ്   ഉള്ളടക്കം ചെയ്തിരിക്കണം.


മാതാവിന്‍റെ/ പിതാവിന്‍റെമരണ സര്‍ട്ടിഫിക്കറ്റ്,  ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ കോപ്പി/ വില്ലേജ്   ആഫീസറില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം.


ആധാര്‍ / തിരിച്ചറിയൽ കാര്‍ഡിന്‍റെ പകര്‍പ്പ്സമര്‍പ്പിക്കേണ്ടതാണ്.


സ്നേഹപൂര്‍വ്വം പദ്ധതി ആനുകൂല്യം വരും വര്‍ഷങ്ങളിലും തുടര്‍ന്ന് ലഭിക്കുന്നതിന് ഓരോ അദ്ധ്യായന വർഷവും 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.


അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ട രേഖകളുടെ പകര്‍പ്പ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.


അപേക്ഷിക്കേണ്ടവിധം      

ഗുണഭോക്താവ് 5 വയസ്സിനു മുകളിലുള്ള  കുട്ടിയാണെങ്കില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷൻ  ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍  തയ്യാറാക്കിയ അപേക്ഷ സ്ഥാപന മേധാവികള്‍ക്ക് നല്‍കേണ്ടതാണ്. സ്ഥാപന മേധാവികള്‍ രേഖകള്‍ പരിശോധിച്ച് പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി കേരള സാമൂഹ്യ സുരക്ഷാമിഷന്‍  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ക്ക് അയക്കേണ്ടതാണ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ തുക അനുവദിച്ച്ഗുണ ഭോക്താക്കളുടെ പേരിലുള്ള ബാങ്ക്അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് നല്‍കുന്നതാണ്.