menubar

പ്രതിഭകളെ തേടി


ചേർത്തല ഗവ: ഗേൾസ് ഹൈയർ സെക്കന്ററി സ്ക്കൂൾ, സ്ക്കൂളിന്റെ പരിസരത്തുള്ള പ്രതിഭകളെ ആദരിച്ചു.വില്ലടിച്ചാൻ പാട്ടു കലാകാരൻ പ്രഭാകരനാശാനെ (വെള്ളിയാകുളം) ആദരിച്ചു.14-11-2019-ാം തീയതി ഉച്ചകഴിഞ്ഞ് 3:00 മണിക്കാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്.കലാകാരനെ പൊന്നാടയണിയിച്ചാദരിച്ചു.പിന്നീട് വില്ലടിച്ചാൻ പാട്ട് അവതരിപ്പിച്ചു.സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, സ്റ്റാലിൻ സാർ, രാജു സാർ, സവിത ടീച്ചർ എന്നിവർ പങ്കെടുത്തു.