ചന്ദ്ര മനുഷ്യൻ സന്ദർശനം നടത്തി
സ്കൂൾതല ശാസ്ത്രമേള
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക സർഗ്ഗശേഷി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ശാസ്ത്രോത്സവം നടന്നു. മേളയുടെ ഭാഗമായി ക്ലാസുകളിൽ വിവിധ ഇനങ്ങളുടെ പ്രദർശനവും മത്സരവും നടന്നു. വൈവിധ്യമാർന്ന പ്രദർശന വസ്തുക്കൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. വാട്ടർ ടാങ്ക് നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന മോട്ടോറിന്റെ പ്രവർത്തനം വ്യത്യസ്ത പുലർത്തി.കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക സർഗ്ഗശേഷി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ശാസ്ത്രോത്സവം നടന്നു. മേളയുടെ ഭാഗമായി ക്ലാസുകളിൽ വിവിധ ഇനങ്ങളുടെ പ്രദർശനവും മത്സരവും നടന്നു. വൈവിധ്യമാർന്ന പ്രദർശന വസ്തുക്കൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. വാട്ടർ ടാങ്ക് നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന മോട്ടോറിന്റെ പ്രവർത്തനം വ്യത്യസ്ത പുലർത്തി.ലിംഗ നീതിയുടെ പരിച്ഛേദം വ്യക്തമാക്കുന്ന അവതരണങ്ങളും മേളയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ചു.ശാസ്ത്രോത്സവത്തിന്റെ മത്സര ഫലങ്ങൾ ശാസ്ത്രോത്സവത്തിന് ശേഷം പ്രഖ്യാപിച്ചു. വിവിധ ക്ലാസുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച ക്ലാസുകൾക്ക് ട്രോഫികളും സമ്മാനങ്ങളും അധ്യാപികമാരായ ശ്രീലത ടീച്ചറിന്റെയും ഉയ ട്ടിച്ചിറിൻ്റെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ബിന്ദു എസ് നിർവഹിച്ചു.
ഗവൺമെൻറ് ഗേൾസിൽ ചാന്ദ്രദിനം
1969 ജൂലൈ 21 തീയതി അമേരിക്കയുടെ സ്പേസ് ഏജൻസി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ചാന്ദ്രദിനം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളുടെ ആഘോഷിച്ചു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലുമായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ഹൈസ്കൂൾ തലം
' ചാന്ദ്രദിന ക്വിസ് സ്കൂൾ തല -വിജയികൾ
First ... Isabel Mary Sajit 8B
Second.. Devi Krishna 9C
Third ... Aswini Kannan 8E
പ്രൈമറി തലം
ചാന്ദ്ര ദിന ക്വിസ്സ് - സ്കൂൾ തല -വിജയികൾ
First Prize Anu Priya V.A 6C
Second Prize Deva nandha M A 7C
തുടർന്ന് കുട്ടികൾക്കായി സയൻസ് ഫിക്ഷൻ കഥാ രചന മത്സരവും ചാന്ദ്ര യാത്രകളുടെ ദൗത്യം വിളിച്ചോതുന്ന പ്രദർശനവും സംഘടിപ്പിച്ചു
എസ്.എസ്.എൽസി. - എ പ്ലസ് നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു.
എ പ്ലസ് നേടുന്നത് മാത്രമല്ല വിദ്യാഭ്യാസം. കൃഷിയും സ്നേഹവും അനുകമ്പയും നിറഞ്ഞ നല്ല മനുഷ്യനാകുന്നതും വിദ്യാഭ്യാസത്തൻറെ ഭാഗമാണെന്ന് മന്ത്രി പ്രസാദ്. ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുക യായിരുന്നു കൃഷിവകുപ്പ് മന്ത്രി.
ചടങ്ങിൽ ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏലിക്കുട്ടി ജോൺ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രതീഷ് എ കെ , കെ. എ.എസ് ,വാർഡ് കൗൺസിലർ അജി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ എ.എസ് ബാബു പി. ടി .എ . പ്രസിഡന്റ പി.ടി. സതീശൻ ,എസ് എം സി ചെയർമാൻ മുരുകൻ ,ബി. പി. സി. സൽമാൻ,വൈസ് പ്രസിഡൻറ് ജിൻസി സാബു ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് സോനാ ജോണി ഷാജി മഞ്ജരി മുതലായവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.
ലോക പേപ്പർ ബാഗ് ദിനം ഗേൾസ് സ്കൂൾ സമുചിതമായി ആചരിച്ചു
കുട്ടികൾ ജില്ലാ കോടതി സന്ദർശിച്ചു
കോടതി പ്രവർത്തനങ്ങൾ കണ്ട റിയാൻ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ കു ട്ടികൾ ജില്ലാ കോടതി സന്ദർശി ച്ചു. 'സംവാദ' പദ്ധതിയുമായി സഹകരിച്ച് ജില്ലാ നിയമസേവന അതോറിറ്റി നേതൃത്വത്തിലാണ് കുട്ടികൾക്ക് അവസരം ഒരുക്കിയത്. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് തെരഞ്ഞെടുത്ത എട്ടുമു തൽ 10 വരെ ക്ലാസുകളിലെ 30 കുട്ടികൾ സന്ദർശകസംഘത്തിൽ ഉൾപ്പെട്ടു.
ജില്ലാ നിയമസേവന അതോറി റ്റി സെക്രട്ടറി സബ് ജഡ്‌ജ് പ്രമോ ദ് മുരളി കുട്ടികൾക്ക് കോതിക്കാ ര്യങ്ങൾ വിശദീകരിച്ചു. അഭിഭാഷകരായ ബി നളിനി, ഗോപിക സനൽ, ജ്യോതി എന്നിവർ വി വിധ കോടതികളുടെ പ്രവർത്ത നം വിശദീകരിച്ചു. കുട്ടികൾ സം ശയങ്ങൾ ചോദിച്ച് നിവൃത്തിനേ ടി. അധ്യാപകരായ പ്രിയ ജേക്കബ്, ടാർലി വി ജെയിംസ്, പ്രസാദ് എന്നിവർ സന്ദർശക സംഘത്തെ നയിച്ചു.







