menubar

വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും


ചേർത്തല :ഒറ്റദിവസംകൊണ്ട് 1500 പുതിയ പുസ്കങ്ങൾ ശേഖരിച്ച് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വെള്ളിയാഴ്ച
വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു പുസ്തക സമാഹരണം. ക്ലാസ് ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലേയും ഓരോ കുട്ടിയും ഒരോ പുതിയ പുസ്തകങ്ങൾ കൊണ്ടുവരികയായിരുന്നു. പുസ്തക ശേഖരണവും ബഷീർ അനുസ്മരണവും ചേർത്തല മുൻസിപ്പൽ വൈസ ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.ടി. സതീശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ സമാഹരിച്ച് സ്കൂളുകൾ പുസ്തകങ്ങളുടെ പ്രദർശനം ഇതിനോട് അനുബന്ധിച്ച് നടന്നു.ചടങ്ങിൽ വാർഡ് കൗൺസിലർ അജി പ്രിൻസിപ്പൽ എൻ. കെ .ഹരികുമാർ, എസ്.എം.സി. ചെയർമാൻ മുരുകൻ സ്റ്റാഫ് സെക്രട്ടറി സുരേഷ്,ഷാജി മഞ്ജരി , സുനിൽകുമാർ മുതലായവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഇതോടാപ്പം പി.ടി.എ സമാഹരിച്ചപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയനെ ചടങ്ങിൽ വച്ച് ഏൽപിച്ചു. അനുബന്ധ പരിപാടിയായി നടന്ന വായന മത്സരം ,ബഷീർ പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനവും നൽകി. വി.എൻ.അനി കുട്ടൻ ,സബിത, ബിനോജ് ,ലക്ഷ്മി, രജനി മുതലായ അധ്യാപകൻ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും വിദ്യാരംഗം കൺവിനർ ശാലിനി ടീച്ചർ നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് 1.30 ന് അക്ഷരശ്ലോകസദസ്സ് സംഘടിപ്പിച്ചു.