എ പ്ലസ് നേടുന്നത് മാത്രമല്ല വിദ്യാഭ്യാസം. കൃഷിയും സ്നേഹവും അനുകമ്പയും നിറഞ്ഞ നല്ല മനുഷ്യനാകുന്നതും വിദ്യാഭ്യാസത്തൻറെ ഭാഗമാണെന്ന് മന്ത്രി പ്രസാദ്. ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുക യായിരുന്നു കൃഷിവകുപ്പ് മന്ത്രി.
ചടങ്ങിൽ ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏലിക്കുട്ടി ജോൺ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രതീഷ് എ കെ , കെ. എ.എസ് ,വാർഡ് കൗൺസിലർ അജി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ എ.എസ് ബാബു പി. ടി .എ . പ്രസിഡന്റ പി.ടി. സതീശൻ ,എസ് എം സി ചെയർമാൻ മുരുകൻ ,ബി. പി. സി. സൽമാൻ,വൈസ് പ്രസിഡൻറ് ജിൻസി സാബു ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് സോനാ ജോണി ഷാജി മഞ്ജരി മുതലായവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.