ചേർത്തല: ലോക പേപ്പർ ബാഗ് ദിനമായ ജൂലൈ 12 ന് പേപ്പർ ബാഗുകളുടെ ഉപയോഗം വ്യാപകമാക്കുക , പേപ്പർ ബാഗുകൾ സ്വയം നിർമ്മിക്കാനുള്ള ശേഷി ആർജിക്കുക ,പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എൻസിസി പ്രവർത്തി പരിചയ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പേപ്പർ ബാഗ് നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. 30ലധികം കുട്ടികളാണ് ക്യാമ്പിന്റെ ഭാഗമായി ബാഗുകൾ നിർമ്മിച്ചത്. പ്രവർത്തനങ്ങൾക്ക് എൻ സി സി ചുമതലവഹിക്കുന്ന അധ്യാപകരായ മിഷാ, ശ്രീലേഖ എന്നിവർ നേതൃത്വം നൽകി