പാരീസ് ഒളിമ്പിക് 2024 പ്രചരണാർത്ഥം ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടയോട്ടവും ദീപശിഖ പ്രയാണവും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി സ്കൂളിൽ സമാപിച്ചു. ദീപശിഖ പ്രയാണത്തിന്റെ ദീപം പ്രകാശനം ചേർത്തല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ടി എസ് ജയകുമാർ നിർവ്വഹിച്ചു. കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി.റ്റി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ, പി ആർ ഹരിക്കുട്ടൻ തുടങ്ങിയ പി.ടി.എ ഭാരവാഹികളും പ്രിൻസിപ്പൽ എൻ.കെ ഹരികുമാർ ആശംസകൾ അർപ്പിച്ചു.സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ പ്രസാദ് എച്ച്.എം ബിന്ദു ടീച്ചർ അധ്യാപകരായ, ആരിഫ്, സുരേഷ് കുമാർ ,ജൂബിഷ് , സുനിൽകുമാർ, രാജേഷ് ,ഷാജി മഞ്ജരി മുതലായവർ കൂട്ടയോട്ടത്തിന് നേതൃത്വം വഹിച്ചു. ചേർത്തല പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അകമ്പടിയോടെയായിരുന്നു നഗരം ചുറ്റിയുള്ള ഒളിമ്പിക്സ് പ്രചാരണ കൂട്ടയോട്ടം നടന്നത്.