ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വായനാദിന സന്ദേശ പരിപാടികൾക്ക് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണം, വായനാദിന ക്വിസ്, യുപി വിഭാഗം കുട്ടികൾക്കായി വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന സ്പെഷ്യൽ അസംബ്ലി, വായനാദിന സന്ദേശ റാലി എന്നീ പരിപാടികൾ നടന്നു. യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീ. സുനിൽകുമാർ SR, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ശ്രീമതി ശാലിനി മോഹനൻ എന്നിവർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.
വായനദിന ക്വിസ് എല്ലാ ക്ലാസ് തരത്തിൽ നടത്തുകയും ക്ലാസ് തലത്തിൽ വിജയികളായ കുട്ടികളെ ഉൾപ്പെടുത്തി ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾതല മത്സരം സംഘടിപ്പിച്ചു. സ്കൂൾതല മത്സരത്തിൽ വിജയികളായി 6C ക്ലാസ്സിൽ നിന്നും അനുപ്രിയ വി എ ഒന്നാം സ്ഥാനവും അതേ ക്ലാസ്സിൽ നിന്നു തന്നെ അമേയ ജിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായനാദിനത്തിന്റെ പ്രസക്തി പ്രതിപാദിക്കുന്ന വായനാദിന ഗാനം 6സി ക്ലാസ്സിൽ നിന്നും അനുപ്രിയ,7 സി ക്ലാസ്സിൽ നിന്നും ശക്തി എന്ന കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി . വായനയുടെ മഹത്വവും വായന വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നി പറഞ്ഞുകൊണ്ട് ദേവനന്ദ 7c ക്ലാസ്സിൽ നിന്നും മികച്ച പ്രഭാഷണം നടത്തി . പ്രത്യേക അസംബ്ലിയോട് അനുബന്ധിച്ച് വൈഗ വിപിൻ പ്രശ്നോത്തരി അവതരിപ്പിച്ചു. 7 ബി ക്ലാസിലെ കൃഷ്ണഗാഥ അവതരിപ്പിച്ച കവിതാലാപനവും ഏറെ ശ്രദ്ധേയമായി.