ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്‌കൂൾ ചേർത്തല ലഹരി വിരുദ്ധ ക്ലബ്ബിൻ്റേയും SPC യുടേയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്ക്‌കൂൾ എച്ച്.എം ശ്രീമതി ബിന്ദു എസ്സ് റാലി ഫ്ലാഗ് ഓഫ് ചെയ്‌തു.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം സൃഷ്‌ടിക്കൽ ആയിരുന്നു. പരിപാടിയുടെ മുഖ്യലക്ഷ്യം. പിടിഎയുടെയും അധ്യാപകരുടേയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുട്ടികൾ പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന ലഹരി വിരുദ്ധ പ്ലക്കാർഡുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു റാലി. ലഹരിയുടെ ദൃഷ്യഫല ങ്ങൾ വെളിവാക്കുന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനു സ്കൂൾ അങ്കണത്തിൽ മനോഹരമായ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ലഹരി ബോധവൽക്കരണ റാലി നഗരം ചുറ്റി സ്‌കൂളിൽ സമാപിച്ചു. പിടിഎ പ്രസിഡൻ്റ് സതീശൻ പിടി, SMC ചെയർമാൻ" മുരുകൻ , അധ്യാപകരായ ജീന, പ്രസാദ്, ജുബീഷ്, സബിത, ശാലിനി, സ്മിത, സുനിൽ കുമാർ 'ബിഎഡ് ട്രെയിനീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു