menubar

പരിസ്ഥിതി ദിനാഘോഷം 2024


പരിസ്ഥിതി ദിനം
ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അമ്മ മരം എന്ന പദ്ധതി നടപ്പിലാക്കി. സിനിമാതാരം ചേർത്തല ജയന് വൃക്ഷത്തൈ നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷെയർലി ഭാർഗവൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ദേശീയ ഹരിതസേന , മാതൃഭൂമി സീഡ്, എൻ സി സി ,എസ് പി സി ,ജെ ആർ സി ,ഗൈഡ്സ് , തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടന്നു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വീടും പരിസരവും നിരീക്ഷിച്ചു ജൈവവൈവിധ്യങ്ങൾ മനസ്സിലാക്കി റീൽസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. തുടർന്ന് പരിസ്ഥിതി ക്വിസ് മത്സരം ക്ലാസ്സ് തലം നടത്തി .സ്കൂളിലെ മര മുത്തശ്ശിയായ പനമരത്തെ കുട്ടികൾ ആദരിക്കുന്ന ചടങ്ങും ഇതോടെ അനുബന്ധിച്ച് നടത്തുകയുണ്ടായി.

എൻസിസി
ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ NCC കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോകപരിസ്തിദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശശിസാർ പരിസ്ഥിതിദിനപ്രാധാ ന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിക്കുകയും സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷാതൈകൾ നടുകയും Shaji മഞ്ജരിസാറും, Raju സാറും വൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ നടുന്നതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമാണം, പരിസ്ഥിതിദിന ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടന്നു. NCC cadets സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നടുകയും എല്ലാ cadets നും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിത്തം ഉറപ്പുവരുത്താൻ വൃക്ഷതൈകൾ വിതരണം നടത്തുകയും ചെയ്തു.