menubar

ഗേൾസ് സ്കൂളിന് പുതിയ പാചകപ്പുര


ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ നിർവഹിച്ചു.  ചേർത്തല നഗരസഭയുടെ  2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ചാണ്  പാചകപ്പുര നിർമ്മിച്ചത്. 

നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ  യോഗത്തിൽ പ്രിൻസിപ്പൽ എൻ കെ ഹരികുമാർ സ്വാഗതം ആശംസിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയ മുനിസിപ്പൽ എഞ്ചിനീയർ പി.ആർ.മായാദേവിയേയും  ഓവർസീയർ മിനിമോളെയും സ്‌കൂളിലെ പാചകക്കാരായ അനിത, റീതാമ സണ്ണി  എന്നിവരെയും  യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ആദരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ ജോഷി, ജി.രഞ്ജിത്ത്, എ.എസ്സ്.സാബു കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ, ആശാ മുകേഷ്, പിടിഎ പ്രസിഡന്റ് പി.റ്റി.സതീശൻ, എസ്സ്.എം.സി. ചെയർമാൻ എം. മുരുകൻ പിടിഎ വൈസ് പ്രസിഡന്റ് ജിൻസി സാബു  മുനിസിപ്പൽ എൻജിനീയർ മായാദേവി സ്റ്റാഫ് സെക്രട്ടറി സുരേഷ്  നൂൺ മീൽ ഇൻ ചാർജ്  എസ്.ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.