menubar

അക്ഷര സദസും പി .എൻ പണിക്കർ അനുസ്മരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും


'മനുഷ്യനെ ശുദ്ധീകരിക്കുന്ന അത്ഭുത പ്രതിഭാസമാണ് വായന' എന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധാംശു . ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന അക്ഷര സദസും പി .എൻ പണിക്കർ അനുസ്മരണവും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നല്ല വായനക്കാരൻ നല്ല മനുഷ്യനായി മാറും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി.എഫ്. തുടങ്ങി നിരവധി തിരക്കഥകളുടെയും സീരിയലുകളുടെയും കർത്താവും ഗാന രചയിതാവുമായ സുധാംശു വയനയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ രസകരമായി കുട്ടികളുമായി സംസാരിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന പരിപാടിക്ക് പി.ടി.എ പ്രസിഡൻറ് പി.റ്റി സതീശൻ അധ്യക്ഷത വഹിച്ചു. SMCചെയർമാൻ മുരുകൻ,P.R ഹരിക്കുട്ടൻ, ജിൽസി സാബു, അധ്യാപകരായ സുനിൽകുമാർ, സുരേഷ്, 
അനികുട്ടൻ മുതലായവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . സീനിയർ അസിസ്റ്റൻ്റ്ഷാജി മഞ്ജരി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശാലിനി മോഹൻ നന്ദിയുംപറഞ്ഞു. ഇതിനോടനുബന്ധിച്ച്, വിദ്യാരംഗം കലാ വേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. കൂടാതെ പുസ്തകാസ്വാദന സദസ്സ് ,നാടൻപാട്ട്, കവിതാ പാരായണം മുതലായ പരിപാടികളും നടന്നു