menubar

Tes

 Tes

ഔഷധക്കഞ്ഞി വിതരണം

 


ഔഷധസസ്യ കഞ്ഞി വിതരണം വാർഡ് കൗൺസിലർ എ അജി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺ ഏലിക്കുട്ടി ജോൺ ഹെഡ്മിസ്ട്രസ് ബിന്ദു എസ്, പിടിഎ പ്രസിഡണ്ട് പിറ്റി സതീശൻ, എസ്.എം.സി ചെയർമാൻ മുരുകൻ പിടിഎക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ജ്ഞാനതുറയിൽപ്പെട്ട ആളുകളും ഔഷധക്കഞ്ഞി വിതരണത്തിൽ പങ്കാളികളായി.

ഹിരോഷിമ നാഗസാക്കി ദിനം





ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് നാഗസാക്കി ദിനമായ ഓഗസ്റ്റ് 9ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദിനത്തിന്റെ പ്രാധാന്യംഎന്നിവ അവതരിപ്പിച്ചു.. 

സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ബിന്ദു ടീച്ചർ യുദ്ധവിരുദ്ധ സന്ദേശരചനയുടെ ഉദ്ഘാടനം നടത്തി...  തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ലോകത്തെ സമാധാനം ഉണ്ടാകേണ്ടതിന്റെ സന്ദേശം കുറിച്ചു.

 പ്രതീക്ഷയുടെ മരം സീനിയർ അസിസ്റ്റന്റ് ബഹുമാനപ്പെട്ട ഷാജി സാർ നിറം പകർന്നു. വിദ്യാർത്ഥിനികൾ നിറവൈവിധ്യങ്ങളാൽ സുന്ദരമാക്കി. സഡാക്കോ കൊക്കുകളെ ബഹുമാനപ്പെട്ട സുരേഷ് സാർ സുനിൽ സാർ ഉയർത്തി.  കുട്ടികൾ വിവിധ വർണ്ണങ്ങളിൽ ഉള്ള സഡാക്കോ കൊക്കുകൾ കൊണ്ട് സ്കൂൾ അങ്കണത്തിലെ മരങ്ങളും ക്ലാസ് റൂമുകളും അലങ്കരിച്ചു.. സ്കൂൾ സോഷ്യൽ സയൻസ് ക്ലബും വർക് എക്സ്പീരിയൻസ് ക്ലബ്ബുംഎല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി..

ബോധവൽക്കരണ ക്ലാസ്

 


അളവ് തൂക്ക സംവിധാനങ്ങളും അവയുടെ വിവിധ പ്രയോഗ സാധ്യതകളും വിവിധ അളവു രീതികളും പ്രതിപാദിക്കുന്ന ബോധവൽക്കരണ ക്ലാസ് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തി. Legal metrology വകുപ്പിൽ നിന്നും Suresh babu ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒളിമ്പിക്സ് - ദീപശിഖ പ്രയാണവും കൂട്ടയോട്ടം

 

faster,higher ,strongerഎന്നീമോട്ടായോടെ നടക്കുന്ന, ലോക രാജ്യങ്ങളുടെ സുഹൃദം ഊട്ടി ഉറപ്പിക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ ആവേശം ചേർത്തല ഗവ : ഗേൾസിലും . 

പാരീസ് ഒളിമ്പിക് 2024 പ്രചരണാർത്ഥം ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടയോട്ടവും ദീപശിഖ പ്രയാണവും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം നഗരം ചുറ്റി സ്കൂളിൽ സമാപിച്ചു. ദീപശിഖ പ്രയാണത്തിന്റെ ദീപം പ്രകാശനം ചേർത്തല മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ടി എസ് ജയകുമാർ നിർവ്വഹിച്ചു. കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി.റ്റി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ, പി ആർ ഹരിക്കുട്ടൻ തുടങ്ങിയ പി.ടി.എ ഭാരവാഹികളും പ്രിൻസിപ്പൽ എൻ.കെ ഹരികുമാർ ആശംസകൾ അർപ്പിച്ചു.സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ പ്രസാദ് എച്ച്.എം ബിന്ദു ടീച്ചർ അധ്യാപകരായ, ആരിഫ്, സുരേഷ് കുമാർ ,ജൂബിഷ് , സുനിൽകുമാർ, രാജേഷ് ,ഷാജി മഞ്ജരി മുതലായവർ കൂട്ടയോട്ടത്തിന് നേതൃത്വം വഹിച്ചു. ചേർത്തല പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അകമ്പടിയോടെയായിരുന്നു നഗരം ചുറ്റിയുള്ള ഒളിമ്പിക്സ് പ്രചാരണ കൂട്ടയോട്ടം നടന്നത്.

ചന്ദ്ര മനുഷ്യൻ സന്ദർശനം നടത്തി

 


   കുട്ടികളിൽ ശാസ്ത്രം അവബോധം വളർത്തുന്നതിന്റെ ഭാഗമായി ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചന്ദ്ര മനുഷ്യൻ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേർന്നു. ചന്ദ്ര മനുഷ്യൻറെ വേഷം ധരിച്ചെത്തിയ കുട്ടി കുട്ടികളുമായി സംവാദം നടത്തി. ചാന്ദ്രയാത്രയുടെ പ്രാധാന്യവും അത് മനുഷ്യരാശിക്ക് ഉണ്ടാക്കിയ നേട്ടങ്ങളും സംവാദത്തിലൂടെ കുട്ടികളിലേക്ക് എത്തിച്ചു.

സ്കൂൾതല ശാസ്ത്രമേള

 

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക സർഗ്ഗശേഷി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ശാസ്ത്രോത്സവം നടന്നു. മേളയുടെ ഭാഗമായി ക്ലാസുകളിൽ വിവിധ ഇനങ്ങളുടെ പ്രദർശനവും മത്സരവും നടന്നു. വൈവിധ്യമാർന്ന പ്രദർശന വസ്തുക്കൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.   വാട്ടർ ടാങ്ക് നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന മോട്ടോറിന്റെ പ്രവർത്തനം വ്യത്യസ്ത പുലർത്തി.കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക സർഗ്ഗശേഷി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾതല ശാസ്ത്രോത്സവം നടന്നു. മേളയുടെ ഭാഗമായി ക്ലാസുകളിൽ വിവിധ ഇനങ്ങളുടെ പ്രദർശനവും മത്സരവും നടന്നു. വൈവിധ്യമാർന്ന പ്രദർശന വസ്തുക്കൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.   വാട്ടർ ടാങ്ക് നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന മോട്ടോറിന്റെ പ്രവർത്തനം വ്യത്യസ്ത പുലർത്തി.ലിംഗ നീതിയുടെ പരിച്ഛേദം വ്യക്തമാക്കുന്ന അവതരണങ്ങളും മേളയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ചു.ശാസ്ത്രോത്സവത്തിന്റെ മത്സര ഫലങ്ങൾ ശാസ്ത്രോത്സവത്തിന് ശേഷം പ്രഖ്യാപിച്ചു. വിവിധ ക്ലാസുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മികച്ച പ്രകടനം കാഴ്ചവച്ച ക്ലാസുകൾക്ക് ട്രോഫികളും സമ്മാനങ്ങളും അധ്യാപികമാരായ ശ്രീലത ടീച്ചറിന്റെയും ഉയ ട്ടിച്ചിറിൻ്റെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ബിന്ദു എസ് നിർവഹിച്ചു.

ഗവൺമെൻറ് ഗേൾസിൽ ചാന്ദ്രദിനം

 


1969 ജൂലൈ 21 തീയതി അമേരിക്കയുടെ സ്പേസ് ഏജൻസി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ചാന്ദ്രദിനം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളുടെ ആഘോഷിച്ചു. ക്ലാസ് സ്ഥലത്തിലും സ്കൂൾതലത്തിലുമായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. 

ഹൈസ്കൂൾ തലം

' ചാന്ദ്രദിന ക്വിസ് സ്കൂൾ തല -വിജയികൾ

First   ...   Isabel Mary Sajit 8B

Second.. Devi Krishna        9C

Third ...   Aswini Kannan     8E 


  പ്രൈമറി തലം 

ചാന്ദ്ര ദിന ക്വിസ്സ് - സ്കൂൾ തല -വിജയികൾ

First Prize Anu  Priya V.A  6C

Second Prize Deva nandha  M A 7C


തുടർന്ന് കുട്ടികൾക്കായി സയൻസ് ഫിക്ഷൻ കഥാ രചന മത്സരവും ചാന്ദ്ര യാത്രകളുടെ ദൗത്യം വിളിച്ചോതുന്ന പ്രദർശനവും സംഘടിപ്പിച്ചു

എസ്.എസ്.എൽസി. - എ പ്ലസ് നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു.

 


എ പ്ലസ് നേടുന്നത് മാത്രമല്ല വിദ്യാഭ്യാസം.  കൃഷിയും സ്നേഹവും അനുകമ്പയും നിറഞ്ഞ നല്ല മനുഷ്യനാകുന്നതും വിദ്യാഭ്യാസത്തൻറെ ഭാഗമാണെന്ന് മന്ത്രി പ്രസാദ്. ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുക യായിരുന്നു കൃഷിവകുപ്പ് മന്ത്രി.

     ചടങ്ങിൽ ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഏലിക്കുട്ടി ജോൺ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രതീഷ് എ കെ , കെ. എ.എസ് ,വാർഡ് കൗൺസിലർ അജി ഉപജില്ലവിദ്യാഭ്യാസ ഓഫീസർ എ.എസ് ബാബു പി. ടി .എ . പ്രസിഡന്റ പി.ടി. സതീശൻ ,എസ് എം സി ചെയർമാൻ മുരുകൻ ,ബി. പി. സി. സൽമാൻ,വൈസ് പ്രസിഡൻറ് ജിൻസി സാബു ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് സോനാ ജോണി ഷാജി മഞ്ജരി മുതലായവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.

ലോക പേപ്പർ ബാഗ് ദിനം ഗേൾസ് സ്കൂൾ സമുചിതമായി ആചരിച്ചു


ചേർത്തല: ലോക പേപ്പർ ബാഗ് ദിനമായ ജൂലൈ 12 ന് പേപ്പർ ബാഗുകളുടെ ഉപയോഗം വ്യാപകമാക്കുക , പേപ്പർ ബാഗുകൾ സ്വയം നിർമ്മിക്കാനുള്ള ശേഷി ആർജിക്കുക ,പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി എൻസിസി പ്രവർത്തി പരിചയ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പേപ്പർ ബാഗ് നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. 30ലധികം കുട്ടികളാണ് ക്യാമ്പിന്റെ ഭാഗമായി ബാഗുകൾ നിർമ്മിച്ചത്. പ്രവർത്തനങ്ങൾക്ക് എൻ സി സി ചുമതലവഹിക്കുന്ന അധ്യാപകരായ മിഷാ, ശ്രീലേഖ എന്നിവർ നേതൃത്വം നൽകി

കുട്ടികൾ ജില്ലാ കോടതി സന്ദർശിച്ചു

 

 കോടതി പ്രവർത്തനങ്ങൾ കണ്ട റിയാൻ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ കു ട്ടികൾ ജില്ലാ കോടതി സന്ദർശി ച്ചു. 'സംവാദ' പദ്ധതിയുമായി സഹകരിച്ച് ജില്ലാ നിയമസേവന അതോറിറ്റി നേതൃത്വത്തിലാണ് കുട്ടികൾക്ക് അവസരം ഒരുക്കിയത്. സ്കൂ‌ൾ സാമൂഹ്യശാസ്ത്ര ക്ലബ് തെരഞ്ഞെടുത്ത എട്ടുമു തൽ 10 വരെ ക്ലാസുകളിലെ 30 കുട്ടികൾ സന്ദർശകസംഘത്തിൽ ഉൾപ്പെട്ടു.

  ജില്ലാ നിയമസേവന അതോറി റ്റി സെക്രട്ടറി സബ് ജഡ്‌ജ് പ്രമോ ദ് മുരളി കുട്ടികൾക്ക് കോതിക്കാ ര്യങ്ങൾ വിശദീകരിച്ചു. അഭിഭാഷകരായ ബി നളിനി, ഗോപിക സനൽ, ജ്യോതി എന്നിവർ വി വിധ കോടതികളുടെ പ്രവർത്ത നം വിശദീകരിച്ചു. കുട്ടികൾ സം ശയങ്ങൾ ചോദിച്ച് നിവൃത്തിനേ ടി. അധ്യാപകരായ പ്രിയ ജേക്കബ്, ടാർലി വി ജെയിംസ്, പ്രസാദ് എന്നിവർ സന്ദർശക സംഘത്തെ നയിച്ചു.

വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും


ചേർത്തല :ഒറ്റദിവസംകൊണ്ട് 1500 പുതിയ പുസ്കങ്ങൾ ശേഖരിച്ച് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. വെള്ളിയാഴ്ച
വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു പുസ്തക സമാഹരണം. ക്ലാസ് ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലേയും ഓരോ കുട്ടിയും ഒരോ പുതിയ പുസ്തകങ്ങൾ കൊണ്ടുവരികയായിരുന്നു. പുസ്തക ശേഖരണവും ബഷീർ അനുസ്മരണവും ചേർത്തല മുൻസിപ്പൽ വൈസ ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.ടി. സതീശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ സമാഹരിച്ച് സ്കൂളുകൾ പുസ്തകങ്ങളുടെ പ്രദർശനം ഇതിനോട് അനുബന്ധിച്ച് നടന്നു.ചടങ്ങിൽ വാർഡ് കൗൺസിലർ അജി പ്രിൻസിപ്പൽ എൻ. കെ .ഹരികുമാർ, എസ്.എം.സി. ചെയർമാൻ മുരുകൻ സ്റ്റാഫ് സെക്രട്ടറി സുരേഷ്,ഷാജി മഞ്ജരി , സുനിൽകുമാർ മുതലായവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഇതോടാപ്പം പി.ടി.എ സമാഹരിച്ചപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയനെ ചടങ്ങിൽ വച്ച് ഏൽപിച്ചു. അനുബന്ധ പരിപാടിയായി നടന്ന വായന മത്സരം ,ബഷീർ പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാനവും നൽകി. വി.എൻ.അനി കുട്ടൻ ,സബിത, ബിനോജ് ,ലക്ഷ്മി, രജനി മുതലായ അധ്യാപകൻ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും വിദ്യാരംഗം കൺവിനർ ശാലിനി ടീച്ചർ നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് 1.30 ന് അക്ഷരശ്ലോകസദസ്സ് സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ദിനം - റാലിയും ഫ്ലാഷ് മോബും '


ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്ക്‌കൂൾ ചേർത്തല ലഹരി വിരുദ്ധ ക്ലബ്ബിൻ്റേയും SPC യുടേയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്ക്‌കൂൾ എച്ച്.എം ശ്രീമതി ബിന്ദു എസ്സ് റാലി ഫ്ലാഗ് ഓഫ് ചെയ്‌തു.

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം സൃഷ്‌ടിക്കൽ ആയിരുന്നു. പരിപാടിയുടെ മുഖ്യലക്ഷ്യം. പിടിഎയുടെയും അധ്യാപകരുടേയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുട്ടികൾ പ്രത്യേകം തയ്യാറാക്കിക്കൊണ്ടുവന്ന ലഹരി വിരുദ്ധ പ്ലക്കാർഡുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു റാലി. ലഹരിയുടെ ദൃഷ്യഫല ങ്ങൾ വെളിവാക്കുന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനു സ്കൂൾ അങ്കണത്തിൽ മനോഹരമായ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ലഹരി ബോധവൽക്കരണ റാലി നഗരം ചുറ്റി സ്‌കൂളിൽ സമാപിച്ചു. പിടിഎ പ്രസിഡൻ്റ് സതീശൻ പിടി, SMC ചെയർമാൻ" മുരുകൻ , അധ്യാപകരായ ജീന, പ്രസാദ്, ജുബീഷ്, സബിത, ശാലിനി, സ്മിത, സുനിൽ കുമാർ 'ബിഎഡ് ട്രെയിനീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു

അക്ഷര സദസും പി .എൻ പണിക്കർ അനുസ്മരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും


'മനുഷ്യനെ ശുദ്ധീകരിക്കുന്ന അത്ഭുത പ്രതിഭാസമാണ് വായന' എന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധാംശു . ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടന്ന അക്ഷര സദസും പി .എൻ പണിക്കർ അനുസ്മരണവും നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നല്ല വായനക്കാരൻ നല്ല മനുഷ്യനായി മാറും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ജി.എഫ്. തുടങ്ങി നിരവധി തിരക്കഥകളുടെയും സീരിയലുകളുടെയും കർത്താവും ഗാന രചയിതാവുമായ സുധാംശു വയനയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ രസകരമായി കുട്ടികളുമായി സംസാരിച്ചു. സ്കൂൾ ആഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടന്ന പരിപാടിക്ക് പി.ടി.എ പ്രസിഡൻറ് പി.റ്റി സതീശൻ അധ്യക്ഷത വഹിച്ചു. SMCചെയർമാൻ മുരുകൻ,P.R ഹരിക്കുട്ടൻ, ജിൽസി സാബു, അധ്യാപകരായ സുനിൽകുമാർ, സുരേഷ്, 
അനികുട്ടൻ മുതലായവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . സീനിയർ അസിസ്റ്റൻ്റ്ഷാജി മഞ്ജരി സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശാലിനി മോഹൻ നന്ദിയുംപറഞ്ഞു. ഇതിനോടനുബന്ധിച്ച്, വിദ്യാരംഗം കലാ വേദിയുടേയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നടന്നു. കൂടാതെ പുസ്തകാസ്വാദന സദസ്സ് ,നാടൻപാട്ട്, കവിതാ പാരായണം മുതലായ പരിപാടികളും നടന്നു

ജൂൺ 19 - വായനാദിന പരിപാടികൾ

      ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വായനാദിന സന്ദേശ പരിപാടികൾക്ക് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണം, വായനാദിന ക്വിസ്, യുപി വിഭാഗം കുട്ടികൾക്കായി വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന സ്പെഷ്യൽ അസംബ്ലി, വായനാദിന സന്ദേശ റാലി  എന്നീ പരിപാടികൾ നടന്നു. യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീ. സുനിൽകുമാർ SR, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ശ്രീമതി ശാലിനി മോഹനൻ എന്നിവർ കുട്ടികൾക്ക് വായനാദിന സന്ദേശം  നൽകി.

       വായനദിന ക്വിസ് എല്ലാ ക്ലാസ് തരത്തിൽ നടത്തുകയും ക്ലാസ് തലത്തിൽ വിജയികളായ കുട്ടികളെ ഉൾപ്പെടുത്തി ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾതല മത്സരം സംഘടിപ്പിച്ചു.  സ്കൂൾതല മത്സരത്തിൽ വിജയികളായി  6C ക്ലാസ്സിൽ നിന്നും അനുപ്രിയ വി എ  ഒന്നാം സ്ഥാനവും അതേ ക്ലാസ്സിൽ നിന്നു തന്നെ അമേയ ജിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായനാദിനത്തിന്റെ പ്രസക്തി പ്രതിപാദിക്കുന്ന വായനാദിന ഗാനം 6സി ക്ലാസ്സിൽ നിന്നും അനുപ്രിയ,7 സി ക്ലാസ്സിൽ നിന്നും ശക്തി എന്ന കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി . വായനയുടെ മഹത്വവും വായന വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നി പറഞ്ഞുകൊണ്ട് ദേവനന്ദ 7c ക്ലാസ്സിൽ നിന്നും മികച്ച പ്രഭാഷണം നടത്തി . പ്രത്യേക അസംബ്ലിയോട് അനുബന്ധിച്ച് വൈഗ വിപിൻ പ്രശ്നോത്തരി അവതരിപ്പിച്ചു. 7 ബി ക്ലാസിലെ കൃഷ്ണഗാഥ അവതരിപ്പിച്ച കവിതാലാപനവും ഏറെ ശ്രദ്ധേയമായി.

ഗേൾസ് സ്കൂളിന് പുതിയ പാചകപ്പുര


ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ നിർവഹിച്ചു.  ചേർത്തല നഗരസഭയുടെ  2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ചാണ്  പാചകപ്പുര നിർമ്മിച്ചത്. 

നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ  യോഗത്തിൽ പ്രിൻസിപ്പൽ എൻ കെ ഹരികുമാർ സ്വാഗതം ആശംസിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയ മുനിസിപ്പൽ എഞ്ചിനീയർ പി.ആർ.മായാദേവിയേയും  ഓവർസീയർ മിനിമോളെയും സ്‌കൂളിലെ പാചകക്കാരായ അനിത, റീതാമ സണ്ണി  എന്നിവരെയും  യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ആദരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ ജോഷി, ജി.രഞ്ജിത്ത്, എ.എസ്സ്.സാബു കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ, ആശാ മുകേഷ്, പിടിഎ പ്രസിഡന്റ് പി.റ്റി.സതീശൻ, എസ്സ്.എം.സി. ചെയർമാൻ എം. മുരുകൻ പിടിഎ വൈസ് പ്രസിഡന്റ് ജിൻസി സാബു  മുനിസിപ്പൽ എൻജിനീയർ മായാദേവി സ്റ്റാഫ് സെക്രട്ടറി സുരേഷ്  നൂൺ മീൽ ഇൻ ചാർജ്  എസ്.ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാഘോഷം 2024


പരിസ്ഥിതി ദിനം
ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അമ്മ മരം എന്ന പദ്ധതി നടപ്പിലാക്കി. സിനിമാതാരം ചേർത്തല ജയന് വൃക്ഷത്തൈ നൽകിക്കൊണ്ട് മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷെയർലി ഭാർഗവൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ദേശീയ ഹരിതസേന , മാതൃഭൂമി സീഡ്, എൻ സി സി ,എസ് പി സി ,ജെ ആർ സി ,ഗൈഡ്സ് , തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടന്നു. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വീടും പരിസരവും നിരീക്ഷിച്ചു ജൈവവൈവിധ്യങ്ങൾ മനസ്സിലാക്കി റീൽസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. തുടർന്ന് പരിസ്ഥിതി ക്വിസ് മത്സരം ക്ലാസ്സ് തലം നടത്തി .സ്കൂളിലെ മര മുത്തശ്ശിയായ പനമരത്തെ കുട്ടികൾ ആദരിക്കുന്ന ചടങ്ങും ഇതോടെ അനുബന്ധിച്ച് നടത്തുകയുണ്ടായി.

എൻസിസി
ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ NCC കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോകപരിസ്തിദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശശിസാർ പരിസ്ഥിതിദിനപ്രാധാ ന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിക്കുകയും സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷാതൈകൾ നടുകയും Shaji മഞ്ജരിസാറും, Raju സാറും വൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ നടുന്നതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമാണം, പരിസ്ഥിതിദിന ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടന്നു. NCC cadets സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നടുകയും എല്ലാ cadets നും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിത്തം ഉറപ്പുവരുത്താൻ വൃക്ഷതൈകൾ വിതരണം നടത്തുകയും ചെയ്തു.

വായന കളരി 2024 - 25

ചേർത്തല:മയോളമലയാള മനോരമയും കോളിറ്റി ഫുഡ് പ്രോഡക്റ്റും സംയുക്തമായി പഠനോപകരണ വിതരണവും വായനക്കളരിയും സംഘടിപ്പിച്ചു മലയാള മനോരമ പത്രത്തിൻറെ 10 കോപ്പിയും സ്കൂളിന് നൽകി. സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീനിയർ അസിസ്റ്റൻ്റ്ഷാജി മഞ്ജരി അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശശികന്നിക്കാവിൻ സ്വാഗതം ആശംസിച്ചു. ക്വാളിറ്റി ഫുഡ് പ്രോഡക്ട് മാനേജിംഗ് ഡയക്ടർ വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സർക്കുലേഷൻ മാനേജർ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ സുനിൽകുമാർ സ്റ്റാഫ് സെക്രട്ടറി സുരേഷ് ജൂബിഷ് പി.ടി.എ മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

പ്രവേശനോത്സവം 2024 2025

 
ചേർത്തല : 2024-25 അധ്യയന വർഷത്തോടനുബന്ധിച്ച് ചേർത്തല ഗവ: ഗേൾസ് എച്ച് എസ് എസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ ശ്രീ. സതീശൻ പി ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചു ചേർത്തല നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി വാർഡ് കൗൺസിലർ ശ്രീ. എ.അജി, എസ്. എം.സി.ചെയർമാൻശ്രീ.മുരുകൻ എം., പി. ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. ജിൽസി സാബു, ശ്രീ. പി ആർ ഹരിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഹരികുമാർ എൻ കെ, ഹെഡ് മാസ്റ്റർ ശ്രീ. ശശി കന്നിക്കാവിൽ, ശ്രീ. ഷാജി മഞ്ജരി ശ്രീ.സുരേഷ് എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.യാത്രക്കിടയിൽ മറന്നു വച്ച പണം യാത്രക്കാരന് തിരികെ നൽകി മാതൃകയായ ഓട്ടോ ഡ്രൈവർ ശ്രീ.ശ്രീകണ്ഠൻനായരേ ആദരിച്ചു തുടർന്ന് 2023-24 വർഷത്തിൽ എൽ എസ് എസ് സക്കോളർഷിപ് കരസ്ഥമാക്കിയ വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യദീപം പകർന്ന് നവാഗതരെ ക്ലാസ്സ്‌ മുറികളിലേക്ക് ആനയിച്ചു.

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8)

 Kerala SSLC Result 2024, Pareeksha Bhavan 10th Result @ keralaresults.nic.in

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം